മുംബൈ- മഹാരാഷ്ട്ര സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി.
മുംബൈയിലെ വിക്രോളി പ്രദേശത്താണ് ജനങ്ങള്‍ തടിച്ചുകൂടിയത്. പാവങ്ങള്‍ക്ക് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്നുവെന്നായിരുന്നു അഭ്യൂഹം.
സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഇവരെ മുനിസിപ്പല്‍ അധികൃതരും പോലീസും ചേര്‍ന്ന് മാറ്റിയെങ്കിലും സമീപത്തെ റോഡുകളില്‍ ഇവര്‍ തമ്പടിച്ചു.
ജനങ്ങള്‍ 300-400 ചതുരശ്രയടിസ്ഥലം സ്വയം കൈയറിയിരുന്നുവെന്നും പോലീസ് പറഞ്ഞു.






