Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുതിച്ചു ചാട്ടത്തിനൊരുങ്ങി ദുബായ് ടൂറിസം


വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. ദുബായ് ടൂറിസവുമായി സഹകരിച്ചാണ് പദ്ധതി. 
എമിറേറ്റ്‌സ് വിമാനങ്ങൾ വഴി ദുബായിലെത്തുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാർക്വിസിൽ സൗജന്യ താമസം വാഗ്ദാനം ചെയ്തിരിക്കുകയാണ് എയർലൈൻസ്. 2020 ഡിസംബർ 6 മുതൽ 2021 ഫെബ്രുവരി 28 വരെ ദുബായിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ ഓഫർ ലഭ്യമാവുക. എമിറേറ്റ്‌സിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ഒരു ദിവസവും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ദിവസവും പഞ്ചനക്ഷത്ര താമസ സൗകര്യം സൗജന്യമായി ലഭിക്കും. കോവിഡ്  പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്  ടൂറിസം മേഖലയെയാണ്.  കൊറോണയെ   ഭയന്ന് വിദേശ യാത്രകളടക്കം  ആളുകൾ ഒഴിവാക്കിയെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യാത്രയ്ക്ക് തയാറെടുക്കുകയാണ്. ഈ അവസരമാണ് ദുബായ് വിനിയോഗിക്കാൻ ഒരുങ്ങുന്നത്.  എല്ലാ വിദേശ രാജ്യങ്ങളെയും പോലെ ദുബായിയുടെ വിനോദ സഞ്ചാര മേഖലയെയും  കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.  ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന വേൾഡ് എക്‌സ്‌പോ  കോവിഡിനെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.  വേൾഡ് എക്‌സ്‌പോയുടെ സമയമാണ് ദുബായിൽ  ടൂറിസത്തിന്റെ കൊയ്ത്തുകാലവും. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ല. അതിനാലാണ്  ദുബായിലേക്ക് അവധിക്കാല യാത്ര നടത്തുന്നവർക്ക് പുതിയ ഓഫറുകളുമായി ദുബായി ടൂറിസവും എമിറേറ്റ്‌സും എത്തിയത്.


താമസ സൗകര്യം മാത്രമല്ല,  യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മൾട്ടി  റിസ്‌ക് ട്രാവൽ ഇൻഷുറൻസും കോവിഡ്19 കവറും എമിറേറ്റ്‌സ് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.  ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് ഓപറ തുടങ്ങിയ ടൂറിസ്റ്റ് സ്‌പോട്ടുകൾ എന്നിവ  പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കും.  കൂടാതെ, ജെ.ഡെബ്ല്യൂ മാരിയറ്റ് ഹോട്ടലിന്റെ ഷോപ്പിങ് ഗലേറിയയും ആകർഷണീയമാണ്. 
ഇതു മാത്രമല്ല,  യാത്രാ തീയതി മാറിയാൽ ടിക്കറ്റിന്റെ  സാധുത രണ്ട് വർഷം വരെ നീട്ടാനും ടിക്കറ്റ് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനുമുള്ള അവസരവുമുണ്ട്. സൗജന്യ താമസം ലഭിക്കുന്നതിനായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. സ്വന്തം വിമാന ടിക്കറ്റ് നമ്പറിനൊപ്പം സഹയാത്രികരുടെ വിവരങ്ങളും ഫോൺ, ഇമെയിൽ തുടങ്ങിയ വിവരങ്ങളും നൽകണം.


വിനോദസഞ്ചാര മേഖലയിൽ നിന്ന് യുഎഇ സമ്പദ് വ്യവസ്ഥയിലേക്കുള്ള വിഹിതം ഇരട്ടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നിലവിൽ 11 ബില്യൺ ഡോളറാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവന ചെയ്യുന്നത്. 'ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം' പരിപാടിയെന്നാണ് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ട്വീറ്റിൽ കറിച്ചത്. കൊറോണ വൈറസ് വ്യാപനവും എണ്ണവില ഇടിവും കാരണം ഊർജത്തെയും ടൂറിസത്തെയും ആശ്രയിക്കുന്ന യു.എ.ഇയെ ഈ വർഷം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സാമ്പത്തിക ഉറവിടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്  ഗൾഫ് രാഷ്ട്രം.

ചൈനീസ് പിന്തുണയോടെയുള്ള കോവിഡ് വാക്‌സിൻ പൊതുജനങ്ങൾക്കായി ഉപയോഗിക്കാനുള്ള തീരുമാനം യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. എണ്ണസമ്പന്ന രാഷ്ട്രമായ യു.എ.ഇയുടെ സാമ്പത്തിക ഉൽപാദനം ഈ വർഷം 6.6% ആയി ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക്. അതേസമയം ബജറ്റ് കുറവ് എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഏഴ് എമിറേറ്റുകളിലുടനീളം ഒരു ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവും സർക്കാർ ആരംഭിച്ചു. 

Latest News