തിരുവനന്തപുരം- അത്ഭുത ദ്വീപ് എന്ന സിനിമയിലെ രാജഗുരുവിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉയരം കുറവായിരുന്നെങ്കിലും ആ പരിമിതികളെ ജീവിതത്തില്‍ മറികടന്ന വ്യക്തിയായിരുന്നു വെട്ടൂര്‍ പുരുഷന്‍. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നുമുതല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1974 ല്‍ പുറത്തിറയ നടീനടന്‍മാരെ ആവശ്യമുണ്ട് എന്നതായിരുന്നു ആദ്യ സിനിമ. അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അത്ഭുത ദ്വീപില്‍ രാജഗുരുവായി ശ്രദ്ധേയ വേഷമാണ് അവതരിപ്പിച്ചത്. വര്‍ക്കലയ്ക്കടുത്ത് വെട്ടൂരാണ് സ്വദേശം.