ഷിക്കാഗോ- അമേരിക്കയിലെ ഷിക്കാഗോ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മലയാളി ജീവനക്കാരന്‍ മരിച്ചു.
കൊല്ലം പത്തനാപുരം സ്വദേശി പാറപ്പാട്ട് ജിജോ ജോര്‍ജാണ് (35) മരിച്ചത്. ഒ ഹാരെ എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാന നിയന്ത്രണ ഉപകരണത്തിന്റെ അടിയില്‍പെട്ടാണ് അപകടം.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബസമേതം ഷിക്കാഗോയിലാണ് താമസം. ജിജോയുടെ പിതാവും മാതാവും ഇവിടെയുണ്ട്.
ഭാര്യ-ആനി ജോസ്. ഒരു മകനുണ്ട്.






