ലൈംഗിക പീഡനം; ഫ്രഞ്ച് ആഭ്യന്തര മന്ത്രിയെ ചോദ്യം ചെയ്തു

പാരീസ്- ബലാത്സംഗ ആരോപണങ്ങള്‍ നേരിടുന്ന ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനെ ജഡ്ജിമാര്‍ ചോദ്യം ചെയ്തു.
ജൂലൈയില്‍ ആഭ്യന്തര മന്ത്രിയായി നിയമിതനായപ്പോള്‍ വനിതാ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമായ ആരോപണങ്ങളെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ബലാത്സംഗം, ലൈംഗിക പീഡനം, വിശ്വാസ വഞ്ചന എന്നീ ആരോപണങ്ങളില്‍ രണ്ട് അന്വേഷണ മജിസ്‌ട്രേറ്റുകളുമായി സ്വന്തം അഭ്യര്‍ത്ഥനപ്രകാരം മന്ത്രി സംസാരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മന്ത്രി ഡാര്‍മാനിന്‍ യു.എം.പി പാര്‍ട്ടിയുടെ നിയമകാര്യ ഉപദേഷ്ടാവായിരിക്കെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്തുവന്നിരുന്നു. 2009 ല്‍ ഡോര്‍മാനിന്റെ സഹായം തേടിയപ്പോള്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

പോലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് കുറ്റകരമാക്കുന്ന ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിതിനു പിന്നലെ  പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാരിനെതിരെ ഫ്രാന്‍സില്‍  പ്രതിഷേധനം ശക്തമാണ്.

 

Latest News