Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളിൽ മികച്ച പോളിംഗ്; നഗരസഭകളിൽ കുറവ്‌


മലപ്പുറം- തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാർ ആവേശത്തോടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടിംഗിനായി പോളിംഗ് സ്റ്റേഷനുകളിൽ ആവേശത്തോടെയാണ് വോട്ടർമാർ എത്തിയത്. കോവിഡ് ഭീതിക്കിടയിലും സ്ത്രീകളും വൃദ്ധരുമടക്കമുള്ള വോട്ടർമാർ ബൂത്തുകളിലെത്തി. ജില്ലയിലെ മൊത്തം പോളിംഗ് ശതമാനം 78 ആണ്. 
അവസാന കണക്കുകൾ പുറത്തു വരുമ്പോൾ നേരിയ വർധനവുണ്ടാകാനിടയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 79.8 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 
ഇത്തവണ ഗ്രാമപഞ്ചായത്തുകളിൽ 80 ശതമാനത്തിലേറെ പേരാണ് വോട്ട് ചെയ്തത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരസഭാ പരിധികളിൽ വോട്ടിംഗ് ശതമാനം കുറവാണ്.
ഇന്നലെ രാവിലെ മുതൽ ആവേശത്തോടെയുള്ള പോളിംഗാണ് നടന്നത്. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടർമാർ ബൂത്തുകളിലെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ലയിൽ വൈകീട്ട് ആറുമണിവരെ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നിരകളുണ്ടായിരുന്നു.
രാവിലെ പത്തുമണിയോടെ തന്നെ ജില്ലയിലെ പോളിംഗ് ശതമാനം 30 കടന്നു. ഉച്ചക്ക് ഒരു മണിയോടെ മൊത്തം വോട്ടുകളുടെ പകുതി വോട്ടുകൾ പോൾ ചെയ്തു. രണ്ടേമുക്കാലോടെ 60 ശതമാനവും നാലരയോടെ 73 ശമതാനവും വോട്ടർമാർ വോട്ടുരേഖപ്പെടുത്തി. വൈകീട്ട് അറുമണിവരെ 78 ശതമാനം വോട്ടുകളാണ് ജില്ലയിൽ ആകെ രേഖപ്പെടുത്തിയത്. വോട്ടിംഗ് മെഷീനിൽ പണിമുടക്കിയതിനെ തുടർന്ന് ഏതാനും പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടിംഗ് കുറച്ചു നേരം മുടങ്ങി. മലപ്പുറം സെന്റ്ജമാസ് സ്‌കൂൾ, പെരിന്തൽമണ്ണ തരകൻ സ്‌കൂൾ, എടവണ്ണ പത്തപ്പിരിയം, മുണ്ടേങ്ങര, വേങ്ങര എന്നിവിടങ്ങളിലെ പോളിംഗ് സ്‌റ്റേഷനിലും ഇതുമൂലം ഒരു മണിക്കൂറോളം വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടിംഗ് തുടർന്നു. തെരഞ്ഞെടുപ്പിനിടെ പെരിമ്പടപ്പിൽ നേരിയ സംഘർഷമുണ്ടായത്. യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് പരിക്കേറ്റു. പോലീസ് ലാത്തിവീശി പ്രവർത്തകരെ തിരിച്ചയച്ചു. കൊണ്ടോട്ടി പള്ളിക്കൽ ബസാറിൽ യു.ഡി.എഫിന്റെ പോളിംഗ് ഏജന്റ് ദേഹാസ്വാസ്ഥത്തെ തുടർന്ന് മരിച്ചു.
പോളിംഗ് ശതമാനം നഗരസഭകളിൽ: പൊന്നാനി-74.17, തിരൂർ-74.80, പെരിന്തൽമണ്ണ- 77.43, മലപ്പുറം-79.51, മഞ്ചേരി-81.71, കോട്ടക്കൽ-76.14, നിലമ്പൂർ-75.67, താനൂർ-76.97, പരപ്പനങ്ങാടി-77.62, വളാഞ്ചേരി-78.79, തിരൂരങ്ങാടി- 74.26, കൊണ്ടോട്ടി-79.26.
പോളിംഗ് ശതമാനം ഗ്രാമപഞ്ചായത്തുകളിൽ: അരീക്കോട്-83.65, ചീക്കോട്-82.02, എടവണ്ണ-84.32, കാവനൂർ-85.04, കീഴുപറമ്പ് 82-33, കുഴിമണ്ണ-82.64, പുൽപറ്റ-84.37, ഊർങ്ങാട്ടിരി-83.87, ചേലേമ്പ്ര-79.75, ചെറുകാവ്-80.87, മുതുവല്ലൂർ-83.05, പള്ളിക്കൽ-79.52, പുളിക്കൽ-81.82, വാഴയൂർ 82.05, വാഴക്കാട് 81.75, അമരമ്പലം-82.71, ചോക്കാട്-79.69, എടപ്പറ്റ-82.94, കാളികാവ്-79.92, കരുളായി -79.51, കരുവാരക്കുണ്ട്-79.06, തുവ്വൂർ-81.39, ആതവനാട്-76.81, എടയൂർ-81.72, ഇരിമ്പിളിയം-81.44, കൽപകഞ്ചേരി-74.61.
കുറ്റിപ്പുറം- 76.42, മാറാക്കര-75.89, ആനക്കയം-81.17, കോഡൂർ-80.02, മൊറയൂർ-81.53, ഒതുക്കുങ്ങൽ-77.34, പൊന്മള-79.81, പൂക്കോട്ടൂർ-81.02, കൂട്ടിലങ്ങാടി-81.09, കുറുവ-77.83, മക്കരപ്പറമ്പ്-80.36, മങ്കട-77.44, മൂർക്കനാട്-76.73, പുഴക്കാട്ടിരി-75.65, ചാലിയാർ-83.57, ചുങ്കത്തറ-81.09, എടക്കര-81.05, മൂത്തേടം-84.15, പോത്തുകല്ല്-83.08, വഴിക്കടവ്-80.89, ആലിപ്പറമ്പ-77.37, അങ്ങാടിപ്പുറം-77.76, ഏലംകുളം-78.67, കീഴാറ്റൂർ-79.38, മേലാറ്റൂർ-76.38, പുലാമന്തോൾ- 77.73, താഴേക്കോട്-77.86, വെട്ടത്തൂർ-78.72,
ആലങ്കോട്-72.81, മാറഞ്ചേരി-73.95, നന്നംമുക്ക്-74.62, പെരുമ്പടപ്പ്-74.41, വെളിയങ്കോട്-74.37, ചെറിയമുണ്ടം-73.19, നിറമരുതൂർ-81.02, ഒഴൂർ-81.04, പെരുമണ്ണ ക്ലാരി-75.35, പൊന്മുണ്ടം-77.76, താനാളൂർ-81.03, വളവന്നൂർ-74.42, പുറത്തൂർ- 80.03, തലക്കാട്-74.18, തിരുനാവായ-76.28, തൃപ്രങ്ങോട്-77.02, വെട്ടം-77.92, മംഗലം-75.26, മൂന്നിയൂർ-77.09,
നന്നമ്പ്ര-73.78, വള്ളിക്കുന്ന്-78.06, തേഞ്ഞിപ്പലം-78.64, പെരുവള്ളൂർ 80.35, എ.ആർ നഗർ-73.05, എടരിക്കോട്-77.29, കണ്ണമംഗലം-75.22, ഊരകം-73.37, പറപ്പൂർ-76.83, തെന്നല-77.44, വേങ്ങര-73.09, മമ്പാട്-79.42, പാണ്ടിക്കാട്-78.75, പോരൂർ-79.34, തിരുവാലി-81.14, തൃക്കലങ്ങോട്-83.01, വണ്ടൂർ-80.06, എടപ്പാൾ-75.99, വട്ടംകുളം-74.97, തവനൂർ-76.95, കാലടി-75.68.


 

Latest News