ന്യൂയോര്‍ക്ക്- ഭീകരവാദത്തിന് ഭരണകൂടം സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് സുഡാനെ അമേരിക്ക നീക്കി. ഉമര്‍ അല്‍ ബഷീര്‍ സര്‍ക്കാര്‍ പുറത്തായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതാണ് അമേരിക്കയുടെ മനംമാറ്റത്തിന് കാരണം. ഭീകരവാദ ഗ്രൂപ്പുകളെ അല്‍ ബഷീര്‍ സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ 1993 ലാണ് അമേരിക്ക സുഡാനെ കരിമ്പട്ടികയില്‍ പെടുത്തിയത്.
പട്ടികയില്‍നിന്ന് നീക്കിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആഫ്രിക്കന്‍ രാജ്യത്തിന് അന്താരാഷ്ട്ര സഹായങ്ങള്‍ ലഭ്യമാവും. യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും സുഡാന്റെ വികസനത്തിന് സഹായമേകും.
കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ സുഡാനെ ഹിറ്റ് ലിസ്റ്റില്‍നിന്ന് നീക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.