സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തവക്കല്‍നാ ആപ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് സൗദി വാക്‌സിന്‍ കമ്പനി ഡയറക്ടര്‍ ഡോ. മാസിന്‍ ഹസനൈന്‍ അറിയിച്ചു. തൊഴില്‍, പ്രായം എന്നിവ അനുസരിച്ച് ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞ ഏറ്റവും ദുര്‍ബലരായ ഗ്രൂപ്പുകള്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. 16 വയസ്സിന് മുകളിലുള്ളവര്‍ മാത്രമേ നിലവില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് അനുയോജ്യമായ വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. അദ്ദേഹം പറഞ്ഞു.

Latest News