Sorry, you need to enable JavaScript to visit this website.

പുതു വര്‍ഷത്തില്‍ കേരളത്തിലെ  സ്‌കൂളുകള്‍ തുറന്നേക്കും

തിരുവനന്തപുരം-അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കാന്‍ ആലോചന. പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ ഇത്തരത്തില്‍ ആരംഭിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. മുഖ്യമന്ത്രി ഈ മാസം 17 ന് വിളിച്ചിട്ടുള്ള യോഗത്തില്‍ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകും. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകള്‍ തുടങ്ങുന്നതിനെ പറ്റി തീരുമാനം ഉണ്ടാകുമെങ്കിലും അവരുടെ പരീക്ഷയെ പറ്റി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ അധ്യാപകരോട് ഈ മാസം 17 ന് സ്‌കൂളുകളില്‍ എത്താന്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

Latest News