ഭോപ്പാല്‍- മധ്യപ്രദേശിലെ സ്‌കൂളില്‍ കാണാതായ 70 രൂപ കണ്ടെത്താന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതായി ആക്ഷേപം. ദാമോഹിലെ സ്‌കൂളിലാണ് സംഭവം. ഒരു വിദ്യാര്‍ഥിനി കൊണ്ടുവന്ന 70 രൂപ കാണാതായതിനെ തുടര്‍ന്നാണ് സഹപാഠിയെ ടീച്ചര്‍ പരിശോധിച്ചത്. പണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ടീച്ചര്‍ പരിശോധന നടത്തിയെന്ന് വിദ്യാര്‍ഥിനി പരാതിപ്പെട്ടു. കുറ്റം സമ്മതിക്കാന്‍ ടീച്ചര്‍ നിര്‍ബന്ധിച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു.
സംഭവം സ്ഥിരീകരിച്ച ദാമോഹ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് അയച്ചിരിക്കയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






