റിയാദ്- സൗദി അറേബ്യയില്‍ മറ്റു ഏതാനും കമ്പനികളുടെ കോവിഡ് വാക്‌സിനുകളും പരീക്ഷണത്തിലാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം വാക്‌സിനുകളുടെ കാര്യക്ഷമതയും സുരക്ഷയും പരിശോധിച്ചുവരികയാണ്. ഇവയെ കുറിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.






