മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് അപകടത്തില്‍ മരിച്ചു; വാഹനം നിർത്താതെ പോയി

തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തന്‍ എസ്.വി പ്രദീപ്  വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചാണ് അപകടം.
സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിറകില്‍നിന്ന് വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.  
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
മീഡിയ വണ്‍,  ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാര്‍ത്ത ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

 

Latest News