ഗൂഗിള്‍ സ്തംഭിച്ചു; മെയില്‍, യൂട്യൂബ് തുടങ്ങിയവ നിശ്ചലമായി

ന്യൂദല്‍ഹി- ഗൂഗിള്‍ സേവനങ്ങളായ ജിമെയില്‍, യൂട്യൂബ്, ക്ലൗഡ്, കലണ്ടര്‍ തുടങ്ങിയവ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായി. ഉടന്‍ തന്നെ പൂര്‍വ സ്ഥിതിയിലെത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ സെർച്ച് സേവനത്തെ ബാധിച്ചിട്ടില്ല.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാപ്പ്, ഫോട്ടോസ് തുടങ്ങിയവയും പ്രവർത്തിക്കുന്നില്ലെന്ന് ആഗോളതലത്തില്‍ ഉപോയക്താക്കള്‍ വ്യാപകമായി പരാതിപ്പെടുന്നുണ്ട്. ഗൂഗിള്‍ ഡോക്സും ഗൂഗിള്‍ ഡ്രൈവും നിശ്ചലമായിരിക്കയാണ്.

അമരിക്ക, ഇന്ത്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 12,000 ലെറെ യൂട്യൂബ് ഉപയോക്താക്കളെ ബാധിച്ചതായി ഡൗണ്‍ഡിറ്റേക്ടർ വെബ് സൈറ്റ് റിപ്പോർട്ട് ചെയ്തു.

 

Latest News