കാന്‍പൂര്‍- കരസേനയില്‍ കേണലായി സ്ഥാനക്കയറ്റം ലഭിച്ചത് ആഘോഷിക്കാന്‍ വിളിച്ചു വരുത്തി സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ മുതിര്‍ന്ന സൈനിക ഓഫീസര്‍ ബലാത്സംഗം ചെയ്തു. സുഹൃത്തിന് ലഹരി പാനീയം നല്‍കി മയക്കിക്കിടത്തിയായിരുന്നു യുവതിക്കു നേരെ കേണലിന്റെ ലൈംഗികാതിക്രമം. ഇതു ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കേണല്‍ മര്‍ദിക്കുകയും ചെയ്തു. 10 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവരുന്ന റഷ്യന്‍ വംശജയായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കാന്‍പൂര്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കേണലിനെ പിടികൂടാനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ലഫ്റ്റനന്റ് കേണലായിരുന്ന ഓഫീസര്‍ക്ക് ഈയിടെ കേണലായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതാഘോഷിക്കാനാണ് പ്രതി സുഹൃത്തിനേയും ഭാര്യയേയും ശനിയാഴ്ച ക്ഷണിച്ചു വരുത്തിയത്.