രാജസ്ഥാന്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 620 സീറ്റ്, ബിജെപിക്ക് 548

ജയ്പൂര്‍- കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ 12 ജില്ലകളിലെ 50 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 620 സീറ്റുകളില്‍ ജയിച്ചു. പ്രതിപക്ഷമായ ബിജെപിക്ക് 548 സീറ്റും സ്വതന്ത്രര്‍ക്ക് 595 സീറ്റും ലഭിച്ചു. ആകെ 1775 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഞായറാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. ബിഎസ്പി ഏവു വാര്‍ഡുകളിലും സിപിഐയും സിപിഎമ്മും രണ്ടു വീതം വാര്‍ഡുകളിലും രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി ഒരു വാര്‍ഡിലും ജയിച്ചു. നഗരസഭാ ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 20ന് നടക്കും. വൈസ് ചെയര്‍മാന്‍മാരെ 21നും തെരഞ്ഞെടുക്കും.
 

Latest News