കാട്ടുപന്നിയുടെ കുത്തേറ്റ് ബി.ജെപി സ്ഥാനാര്‍ഥി ആശുപത്രിയില്‍

കോഴിക്കോട്- കാട്ടുപന്നിയുടെ കുത്തേറ്റ് ബി.ജെ.പി സ്ഥാനാര്‍ഥി ആശുപത്രിയില്‍. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥി വാസുകുഞ്ഞനെ (53)യാണ് നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാവിലെ അഞ്ചരയോടെ ബൈക്കില്‍ ബൂത്തിലേക്ക് വരുമ്പോള്‍ ചൂരമുണ്ട കണ്ണോത്ത് റോഡിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

 

Latest News