സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു 

തിരുവനന്തപുരം-  മുഖ്യമന്ത്രിയുടൈ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ  മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.  മെഡിക്കല്‍ കോളേജില്‍ നിന്നും നേരെ അദ്ദേഹം ജവഹര്‍ നഗറിലെ വീട്ടിലേക്കാണ് പോയത്.   സിഎം രവീന്ദ്രന്  ഇഡി  ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നു.  കുറച്ച് സാവകാശം വേണമെന്ന് രവീന്ദ്രന്‍ ഇഡിക്ക് കത്തയച്ചിരുന്നു.  മാത്രമല്ല സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  വിലയിരുത്തുകയും ചെയ്തു.   അദ്ദേഹത്തിന് തലവേദനയും നടുവേദനയും ഉണ്ടെന്നാണ് പറയുന്നത്.   ഇത് മൂന്നാം തവണയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുന്നതും ശാരീരിക അസുഖം കാണിച്ച് സി എം രവീന്ദ്രന്‍ ഹാജരാകാതിരുന്നതും.  മാത്രമല്ല ഇതിന് പിന്നാലെ  ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.  കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയത്.  എംആര്‍ഐ റിപ്പോര്‍ട്ടില്‍ രവീന്ദ്രന്റെ കഴുത്തിനും ഡിസ്‌കിനും കുഴപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Latest News