Sorry, you need to enable JavaScript to visit this website.

മരട് ഫ്ളാറ്റ് കേസ്; നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ

ന്യൂദൽഹി- മരട് ഫ്ളാറ്റ് കേസിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നും ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ തിരികെ ലഭിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഫ്ളാറ്റ് പൊളിച്ചതിനു ചിലവായ 3,24,80,529 രൂപയും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിർമാതാക്കളിൽനിന്ന് ഈടാക്കണമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.

മരടിലെ നഷ്ടപരിഹാര വിതരണത്തിന്  നിർമാതാക്കൾ ഇതുവരെ നൽകിയത് 4.89 കോടി മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഗോൾഡൻ കായലോരത്തിന്റെ നിർമ്മാതാക്കൾ 2.89 കോടിയും ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകി. ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവർ പണം നൽകിയതായി സർക്കാർ സമർപ്പിച്ച രേഖയിലില്ല. 248 ഫ്ളാറ്റ് ഉടമകൾക്കായി സംസ്ഥാന സർക്കാർ 62 കോടിയാണ് നഷ്ടപരിഹാരമായി കൈമാറിയത്.

Latest News