ജിദ്ദയിലെ മുന്‍ പ്രവാസി എ.ഫാറൂഖ് നിര്യാതനായി

ജിദ്ദ- മുന്‍ ജിദ്ദ പ്രവാസിയും സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന എ. ഫാറൂഖ് ശാന്തപുരം നിര്യാതായി.

കോവിഡ് ബാധിച്ച് ദിവസങ്ങളായി പെരിന്തല്‍മണ്ണയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

1962 മെയ് 25ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്താണ് ജനനം.  പിതാവ് എ.   കുഞ്ഞാണി(മുഹമ്മദ്) ഹാജി, മാതാവ് കെ.കെ. സാറ. 1976-1980ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് സീനിയര്‍ സെക്കന്ററി കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍പഠനം തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും  അല്‍ഐനിലെ സയന്റിഫിക് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലും. അറബിയില്‍ എം.എ ബിരുദവും നേടിയിട്ടുണ്ട്.  
 യു.എ.ഇ ഡിഫന്‍സില്‍ ടെക്‌നികല്‍ ട്രാന്‍സിലേറ്ററും (19841990 ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററും (1990-2000), ജിദ്ദ ഹൈകോടതിയില്‍ ട്രാന്‍സലേറ്ററും
(2000-2011) ആയി ജോലിചെയ്തു.
സിജി മലപ്പുറം ജില്ലാ പ്രസിഡന്റ്, ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് ജോ.സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, അല്‍ജാമിഅ അര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍, അല്‍ ജാമിഅ നോളേജ് വേള്‍ഡ് പ്രൊജക്ട് ഡയറക്ടര്‍, അല്‍ജാമിഅ പബ്ലിക് റിലേഷന്‍സ് ഹെഡ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍, പ്രവാസി വെല്‍ഫയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദാറുല്‍ ഫലാഹ് സ്‌കൂള്‍, ശാന്തപുരം കോളേജ് ഹൈസ്‌കൂള്‍, വണ്ടൂര്‍ വനിതാ കോളേജ്, കുന്നക്കാവ് ഹില്‍ടോപ് സ്‌കൂള്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി,
വെല്‍ഫയര്‍ പാര്‍ട്ടി ദലിത് ശാക്തീകരണ സംസ്ഥാന കമ്മറ്റി, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമിതി, എച്ച്.ആര്‍.ഡി, മാനവ് ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു.
ഷാര്‍ജ ഡിഫന്‍സ് മലയാളി കൂട്ടായ്മ വൈസ് പ്രസിഡന്റ്, കെ.ഐ.ജി ജിദ്ദ ദഅ്‌വാ വകുപ്പ് കണ്‍വീനര്‍, ഏരിയാ പ്രസിഡന്റ്, ഹിദാദ  പള്ളി ഖതീബ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍, ഒരുമ, മുസ്‌ലിം ഐക്യവേദി, ഏജസ്, ശാന്തപുരം അലുംനി,സിജി എന്നിവയുടെ സെക്രട്ടറി, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഭാരവാഹി, ടീം ക്യാപ്റ്റന്‍
എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
2000-2011ല്‍ രണ്ട് ലക്ഷത്തോളം പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കി. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.
ഭാര്യ സി.കെ. ആഇശ ഷിനു, മക്കള്‍: നദീം,നജീം,നഈം,നസീഹ്, നബീഹ്.
സ്വന്തത്തെ മറന്ന് മറ്റുള്ളവര്‍ക്കായി ജീവിച്ച സാധാരണക്കാരനാണ് വിട പറഞ്ഞതെന്ന് ജമാഅത്തെ ഇസ്്‌ലാമി അസി.അമീര്‍ പി.മുജീബ് റഹ്്മാന്‍ അനുസ്മരിച്ചു.
തന്റെ ജീവിതായുസ്സ് മുഴുവന്‍ കരുതിവെപ്പില്ലാതെ സമൂഹത്തിന് സമര്‍പ്പിച്ച കര്‍മ്മയോഗിയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതവും തുടര്‍ന്നദ്ദേഹം നാട്ടില്‍ കഴിച്ചുകൂട്ടിയ കാലവും പൂര്‍ണമായും നീക്കിവെച്ചത് ചുറ്റുമുള്ള ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്.
ഒരേ സമയം സാമൂഹ്യ ജീവിതത്തിലെ വിത്യസ്ത തുറകളില്‍ ഒരു പോലെ ഇടപെടുവാനുള്ള അദ്ദേഹത്തിന്റെ മികവ് അപാരമായിരുന്നു.
ആതുരസേവനം, വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ്, ഖുതുബ, സംഘാടനം, പബ്ലിക് റിലേഷന്‍ തുടങ്ങി മുഴുമേഖലകളിലും ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Latest News