ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ അറസ്റ്റില്‍

മുംബൈ- ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖാന്‍ചന്ദാനിയെ
മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ഞായാറാഴ്ച രാവിലെ വീട്ടിലെത്തിയാണ് വികാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്കിന്റെ വിതരണ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗ് 26 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിനു പിന്നാലെയാണ് സി.ഇ.ഒയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പബ്ലിക് ടി.വി അറിയിച്ചു.
പരസ്യദാതാക്കള്‍ ആശ്രയിക്കുന്ന ടി.ആര്‍.പി വര്‍ധിപ്പിക്കുന്നതിനായി വീട്ടുടുമകള്‍ക്ക് കൈക്കൂലി നല്‍കിയെന്നതാണ് കേസ്.

 

Latest News