വാഷിംഗ്ടണ്‍- പൈലറ്റുമാരും എയര്‍ ട്രാഫ്ക് കണ്‍ട്രോളര്‍മാരും ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് അനുമതി.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് (എഫ്.എ.എ) ഇതു സംബന്ധിച്ച അംഗീകാരം നല്‍കിയത്.
ഓരോ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 48 മണിക്കൂര്‍ പൈലറ്റുമാര്‍ വിമാനം പറത്തരുതെന്ന് എഫ്.എ.എ പ്രസ്താവനയില്‍ നിര്‍ദേശിച്ചു.






