Sorry, you need to enable JavaScript to visit this website.

ബ്രെക്‌സിറ്റില്‍ അനിശ്ചിതത്വം: ജലാതിര്‍ത്തി കാക്കാന്‍ ബ്രിട്ടീഷ് നേവി

ലണ്ടന്‍- ബ്രെക്‌സിറ്റ് കരാറില്‍ അന്തിമ തീരുമാനമാകാത്ത പക്ഷം ഡിസംബര്‍ 31 ന് ശേഷം ബ്രിട്ടന്റെ മത്സ്യബന്ധന സമുദ്രമേഖല സംരക്ഷിക്കാന്‍ നാല് റോയല്‍ നേവി പട്രോളിംഗ് കപ്പലുകള്‍ തയാറാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് ഒരു കരാറുമില്ലാതെ ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലയളവ് ഡിസംബര്‍ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്വന്തം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എം.പിമാരില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കി.
വാണിജ്യ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ലെങ്കില്‍  ബ്രിട്ടീഷ്,  വിദേശ മത്സ്യബന്ധന കപ്പലുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് സാധ്യതയുണ്ട്. നിലവിലുള്ള  നിയമങ്ങള്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ബോട്ടുകള്‍ക്ക് ബ്രിട്ടീഷ് ജലാതിര്‍ത്തിയില്‍  പ്രവേശിക്കാനുള്ള അനുമതി ഈ വര്‍ഷം  അവസാനിക്കും.

 

 

Latest News