കഫീല്‍ ഖാന്റെ മോചനത്തിനെതിരെ യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രസംഗത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റാരോപിതനായ ഡോ. കഫീല്‍ ഖാനെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

കഫീല്‍ ഖാനെ തടഞ്ഞത് നിയമവിരുദ്ധമാണെന്ന് സെപ്റ്റംബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഡോക്ടറുടെ പ്രസംഗത്തില്‍ ഒന്നുമില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രമാണ് ഡോ. ഖാന് ഉള്ളതെന്ന് യു.പി സര്‍ക്കാര്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും  ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കുറ്റം ചുമത്തുകയുമായിരുന്നു.

 

Latest News