പവര്‍കട്ടില്‍ വെന്റിലേറ്റര്‍ നിലച്ചു, ഭോപ്പാല്‍ കോവിഡ് ആശുപത്രിയില്‍ മൂന്ന് മരണം


ഭോപ്പാല്‍- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ആശുപത്രിയില്‍ പവര്‍ കട്ടിനു പിന്നാലെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചു. കോവിഡ് രോഗികളെ ചികില്‍സിക്കുന്ന മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിലാണ് ദാരുണ സംഭവം.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് പവര്‍ കട്ട് ഉണ്ടായത്. തുടര്‍ന്ന്  ജനറേറ്ററും പ്രവര്‍ത്തിക്കാതെ വന്നു. 7 മണിക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. പവര്‍ കട്ടിനെ തുടര്‍ന്ന് വെന്റിലേറുകളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു.

എന്നാല്‍ പവര്‍ കട്ട് കാരണത്താല്‍ ആരും മരിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

 

 

Latest News