കര്‍ഷകരില്‍ വിള്ളലുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂദല്‍ഹി- പതിനെട്ടാം ദിവസത്തിലേക്ക് കടക്കുന്ന കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കാനുള്ള നീക്കവുമായി കര്‍ഷക സംഘടനകള്‍ മുന്നോട്ടുപോകുന്നതിനിടെ, കര്‍ഷകര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രണ്ട് കര്‍ഷകസംഘടനകളെ അമിത് ഷാ വരുതിയിലാക്കിയെന്നും ഇവരില്‍നിന്ന് പിന്തുണാ പത്രം എഴുതിവാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ 14 മുതല്‍ നിരാഹാരം അടക്കമുള്ള ശക്തമായ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പ്രമുഖ കര്‍ഷകസംഘടനാ നേതാക്കള്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കും.
ഹരിയാനയില്‍നിന്നുള്ള 29 കര്‍ഷക നേതാക്കള്‍ കേന്ദ്ര കൃഷിമന്ത്രിയെക്കണ്ടാണ് പിന്തുണ അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News