പീഡന പരാതികളില്‍ മിക്കതും ബന്ധം തകരുമ്പോള്‍; വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

റായ്പൂര്‍- പ്രണയബന്ധങ്ങളില്‍ നിന്ന് പുരുഷന്മാര്‍ പിന്‍മാറുമ്പോഴാണ് പീഡിപ്പിച്ചെന്ന പരാതിയുമായി സ്ത്രീകള്‍ രംഗത്തു വരുന്നതെന്ന വിവാദ പ്രസ്താവനയുമായി ഛത്തിസ്ഗഢ് വനിതാ കമ്മിഷന്‍ പ്രസിഡന്റ് കിരണ്‍മയി നായിക്.

പ്രണയിക്കുന്ന പുരുഷന്‍ വിവാഹിതനാണെന്ന് അറിയുമ്പോഴാണ് ചില സ്ത്രീകള്‍ പീഡനക്കേസുമായി വരുന്നതെന്നും അവര്‍ പറഞ്ഞു.


18 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ സിനിമാരംഗങ്ങളില്‍ കാണുന്നതുപോലെ പ്രണയിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തണമെന്ന് കിരണ്‍മയി പറഞ്ഞു. 18 വയസായ കുട്ടികള്‍ വിവാഹം കഴിക്കുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാലിത് രണ്ടുപേര്‍ക്കും പ്രശ്‌നങ്ങള്‍ മാത്രമാണ് കൊണ്ടുവരുന്നതെന്നും കിരണ്‍മയി പറഞ്ഞു. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News