കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകും-മുഖ്യമന്ത്രി 

കണ്ണൂർ- കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായിട്ടായിരിക്കുമെന്നും ആരിൽ നിന്നും പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര കണ്ട് വാക്‌സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ നൽകുന്ന വാക്‌സിൻ സൗജന്യമായിട്ടായിരിക്കും. ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നതാണ് നില. കുറച്ച് ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതും നല്ലതാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News