സി.ബി.ഐ കസ്റ്റഡിയിലായിരുന്ന 104 കിലോ സ്വർണം കാണാതായി; പോലീസ് അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ- സി.ബി.ഐ കസ്റ്റഡിയിലായിരുന്ന 104 കിലോ സ്വർണം അപ്രത്യക്ഷമായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

43 കോടയിലേറെ രൂപ വില വരുന്ന സ്വർണം നഷ്ടപ്പെട്ടതിലുള്ള അന്വേഷണം ലോക്കല്‍ പോലീസിനെ ഏല്‍പിക്കുന്നതില്‍ സി.ബി.ഐ രേഖപ്പെടുത്തിയ എതിർപ്പ് ഹൈക്കോടതി തള്ളി. പോലീസ് അന്വേഷിച്ചാല്‍ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നാണ് സി.ബി.ഐ ബോധിപ്പിച്ചിരുന്നത്.

ഒരു കമ്പനിയുടെ സേഫില്‍ സി.ബി.ഐ പൂട്ടിട്ട് സീല്‍ ചെയ്ത് സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്.

Latest News