Sorry, you need to enable JavaScript to visit this website.

സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം- കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
തെറ്റു ചെയ്തവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കില്ല. സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ സർക്കാരിന് യാതൊരു മുൻവിധികളുമുണ്ടായിട്ടില്ല. അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ അന്വേഷണ ഏജൻസികളെപ്പറ്റി ഒരു മുൻവിധിയും സർക്കാരിനുണ്ടായിരുന്നില്ല. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറാണെന്നും കേന്ദ്രത്തിനെ അറിയിച്ചു. എന്നാൽ മുന്നോട്ടുനീങ്ങിയ അന്വേഷണത്തിന്റെ ലക്ഷ്യങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ വലിയ കൂടിയാലോചന വേണ്ടിവന്നില്ല.'
സ്വർണക്കള്ളക്കടത്ത് നടത്തിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചാലും കുഴപ്പമില്ല, സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികളെ എങ്ങനെ കരിനിഴലിൽ നിർത്താമെന്നാണ് ഇന്നത്തെ അന്വേഷണ രീതി. രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയെന്നു പറയുന്ന കാര്യങ്ങൾ ചില രാഷ്ട്രീയ നേതാക്കൾ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കൾ തന്നെയാണ് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 
 

Latest News