ബംഗാൾ സർക്കാറിനെ പിരിച്ചുവിടാൻ അമിത് ഷാ ശ്രമിക്കുന്നതായി തൃണമൂൽ

കൊൽക്കത്ത- ബംഗാളിലെ മമത സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബംഗാളിൽ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതായി തൃണമൂൽ ആരോപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ ഘടനയിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തുകയാണെന്നും തൃണമൂൽ നേതാവ് കല്യാൺ ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമായത്.
 

Latest News