ജിദ്ദ- മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കുഹ്‌നെ നാഗൽ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനുമായ കാരാടൻ ഫവാസിന്റെ മകൻ ഫസ്തിഖ് ഇലാൻ (9) ജിദ്ദയിൽ നിര്യാതനായി.
മാതാവ്: നസീബ സ്വാഗതമാട്. ഫാത്തിമ നസ്‌ലി (2) ഏക സഹോദരിയാണ്. ജിദ്ദയിലെ മുൻ പ്രവാസി സമദ് കാരാടന്റെ പൗത്രനാണ്.
ജന്മനാലുള്ള രോഗ പ്രതിരോധശേഷി കുറവ് കാരണം ഒരാഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു.
നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് സമദ് കാരാടന്‍റെ സഹോദരനും സാമൂഹിക പ്രവർത്തകനുമായ സലാഹ് കാരാടന്‍ അറിയിച്ചു.






