ടെഹ്‌റാൻ- ഇറാൻ ഭരണകൂടത്തിന് എതിരെ ജനരോഷം ഇളക്കിവിടാൻ കാരണമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ റൂഹുള്ള സാമിനെ തൂക്കിലേറ്റി. ഔദ്യോഗിക വാർത്ത ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2017-ൽ റൂഹുള്ള സാം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ രാജ്യവ്യാപകമായ സാമ്പത്തിക പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. ഇന്ന് രാവിലെയാണ് സാമിനെ തൂക്കിലേറ്റിയത്. ഇക്കഴിഞ്ഞ ജൂണിലാണ് സാമിനെ വധശിക്ഷക്ക് വിധിച്ചത്. 2019-ലാണ് സാമിനെ പിടികൂടിയത്. സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു. സാമിന്റെ ഉടമസ്ഥതയിലുള്ള അമദ് ന്യൂസിലാണ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. പത്തു ലക്ഷത്തോളം ഫോളവേഴ്‌സുള്ള ടെലഗ്രാം ചാനലായിരുന്നു ഇത്.