Sorry, you need to enable JavaScript to visit this website.

ജിയോ നമ്പര്‍ വേണ്ട, കര്‍ഷകരോട് ആഹ്വാനം

ന്യൂദല്‍ഹി-  ഹരിയാനയിലെ എല്ലാ കര്‍ഷകരോടും റിലയന്‍സിന്റെ ജിയോ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഉപേക്ഷിച്ച് മറ്റു മൊബൈല്‍ കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ദേശം. കുത്തകകളെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. നേരത്തെ റിലയന്‍സ് മാളുകള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിരുന്നു.
കര്‍ഷകര്‍ ചര്‍ച്ചകളിലേക്ക് മടങ്ങിയെന്നും ചര്‍ച്ച നടക്കുമ്പോള്‍ സമരം രൂക്ഷമാക്കില്ലെന്നുമുള്ള തരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യന്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, സര്‍ക്കാരാണ് കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ വാശി പിടിച്ചു നില്‍ക്കുന്നതെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖലിസ്ഥാനികളെന്നും ഭീകരരെന്നും കര്‍ഷകരെ അധിക്ഷേപിച്ച സര്‍ക്കാര്‍ അനുകൂലികള്‍, ഇപ്പോള്‍ തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്തുവെന്ന ആരോപണമാണ് ഉയര്‍ത്തുന്നത്.

 

Latest News