റിയാദ് - ഫാമിലി വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവിൽ വിലക്കൊന്നുമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുള്ള വിസയും സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ നേടിയ അംഗീകൃത നെഗറ്റീവ് പി.സി.ആർ പരിശോധനാ റിപ്പോർട്ടും ഫാമിലി വിസക്കാരുടെ പക്കലുണ്ടായിരിക്കണമെന്ന് ജവാസാത്ത് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫാമിലി വിസിറ്റ് വിസക്കാർക്ക് നിലവിൽ സൗദിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടോയെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.