Sorry, you need to enable JavaScript to visit this website.

ലീഗിന് മതേതരത്വം തെളിയിക്കാൻ സി.പി.എമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല- കുഞ്ഞാലിക്കുട്ടി

പി.കെ.കുഞ്ഞാലിക്കുട്ടി തദ്ദേശ പോരിൽ സംസാരിക്കുന്നു.

കണ്ണൂർ-മുസ്‌ലിം ലീഗിന് മതേതരത്വം, സി.പി.എമ്മിന്റെ മതേതരത്വ സർട്ടിഫിക്കറ്റ് വാങ്ങി തെളിയിക്കണ്ട ഗതികേടില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കണ്ണുർ പ്രസ് ക്ലബ്ബിന്റെ തദ്ദേശ പോര് 2020 യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തെരഞ്ഞെടുപ്പു കാലങ്ങളിലും വ്യത്യസ്ത കാർഡുകളിറക്കി നേട്ടമുണ്ടാക്കാൻ ശ്രമിച്ചവരാണ് സി.പി.എം. ഇവർ ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ പേരിൽ വിവാദമുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. അധികാരമുപയോഗിച്ച് യു ഡി.എഫ് നേതാക്കളെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇടതു നേതൃത്വം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുന്നതിന് മറ്റുള്ളവരെ കൂടി മോശക്കാരാക്കാനാണ് ശ്രമം.എല്ലാ വീടുകൾക്കും ഒരേ നിറം വരച്ച് എല്ലാം ഒന്നാണെന്ന് വരുത്താൻ ശ്രമിക്കുകയാണ്. വീടിന് വലുപ്പം കൂടിയതും, ബിസിനസ് പൊളിഞ്ഞതുമൊക്കെയാണ് വലിയ കുറ്റങ്ങളാക്കി ഉയർത്തി കൊണ്ടുവരുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി ചെയ്യുന്നത് തന്നെയാണ് കേരളത്തിലെ സി.പി.എം സർക്കാർ ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ തനിയാവർത്തനമാവും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടുക. പഞ്ചായത്ത് മുതൽ കോർപറേഷനിൽ വരെ വൻ വിജയം നേടുമെന്നാണ് ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ലഭിക്കുന്ന സൂചന. സംസ്ഥാനത്ത് യു.ഡി.എഫിനനുകൂലമായ തരംഗം തന്നെയുണ്ടാകും. ജോസ്.കെ.മാണി മുന്നണി വിട്ടത് യു ഡി എഫിനെ ഒരു വിധത്തിലും ബാധിക്കില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ.അബ്ദുൽ കരിം ചേലേരി എന്നിവരും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതവും ടി.കെ.ഖാദർ നന്ദിയും പറഞ്ഞു.

Latest News