പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനും വിവരം മൂടിവെച്ച മാതാവിനുമെതിരെ കേസ്

കണ്ണൂർ-പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനും, വിവരങ്ങൾ മൂടി വെച്ച കുട്ടിയുടെ മാതാവിനുമെതിരെ കേസ്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന റെജി കുമാർ എന്ന മണിക്കെതിരെയും (44), കുട്ടിയുടെ മാതാവിനെതിരെയുമാണ് കേസ്. പതിനാറുകാരിയാണ് പീഡനത്തിനിരയായത്.വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. കുട്ടി അന്നു തന്നെ അമ്മയോട് വിവരം പറഞ്ഞിരുന്നുവെങ്കിലും അവർ പ്രശ്‌നം മൂടിവെക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവർ വിവരമറിഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവിനൊപ്പമാണ് കുട്ടി താമസിക്കുന്നത്. കേസെടുത്ത വിവരം അറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
 

Latest News