Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് അബ്ശിർ വഴി ഫൈനൽ എക്‌സിറ്റ്

റിയാദ് - പ്രൊബേഷൻ കാലത്ത് ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ അവസരമൊരുക്കുന്ന പുതിയ സേവനം ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി തൊഴിലുടമകൾക്ക് പ്രൊബേഷൻ കാലത്ത് വേലക്കാർക്ക് ഫൈനൽ എക്‌സിറ്റ് നൽകാൻ കഴിയും. പ്രൊബേഷൻ കാലമായ 90 ദിവസത്തിനുള്ളിൽ, ഇഖാമ ഇഷ്യു ചെയ്തിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾക്കാണ് അബ്ശിർ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ സാധിക്കുക. ഇതിന് തൊഴിലാളിയുടെ പാസ്‌പോർട്ടിൽ 60 ദിവസവും അതിൽ കൂടുതലും കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
കൂടാതെ ഗാർഹിക തൊഴിലാളിയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കപ്പെടാതെ ബാക്കിയുണ്ടാകാനും പാടില്ല. തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായോ സൗദി അറേബ്യക്ക് പുറത്താണെന്നോ മരണപ്പെട്ടവരെന്നോണമോ ഗാർഹിക തൊഴിലാളികൾ രജിസ്റ്റർ ചെയ്യപ്പെട്ടവരാകാനും പാടില്ല. സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിന് ഗാർഹിക തൊഴിലാളികളും മറ്റു തൊഴിലാളികളും അടക്കം തൊഴിലുടമക്കു കീഴിലെ വിദേശ തൊഴിലാളികളുടെ എണ്ണം 100 ൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
 

Latest News