വിവാഹ സംഘം അപകടത്തിൽ പെട്ട് നാലു മരണം

അബഹ - വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട സംഘത്തിന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ച് നാലു പേർ മരണപ്പെട്ടു. അൽറൈൻ-ബീശ റോഡിലാണ് അപകടം. മണവാളന്റെ ബന്ധുക്കളാണ് മരണപ്പെട്ടത്. ഇതേ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിവാഹം നീട്ടിവെച്ചു. അസീർ പ്രവിശ്യയിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് റിയാദിൽ വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. 
മൃതദേഹങ്ങൾ അൽറൈൻ ആശുപത്രിയിൽ നിന്ന് ബീശ ആശുപത്രിയിലേക്ക് നീക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾ മൃതദേഹങ്ങൾ വിട്ടുകൊടുത്തതിനെ തുടന്ന് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി സ്വദേശത്തെ ഖബർസ്ഥാനിൽ മറവു ചെയ്തു. ബൽഖറനിലെ ശാഫിഅ ഗ്രാമത്തിൽ കുടുംബ വീട്ടിൽ അനുശോചന ചടങ്ങ് നടക്കും.
 

Latest News