Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് 2021 അപേക്ഷ സമർപ്പണം ജനുവരി 10 വരെ നീട്ടി

കൊണ്ടോട്ടി- ഹജ് 2021ന് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി കേന്ദ്ര ഹജ് കമ്മിറ്റി ജനുവരി 10 വരെ നീട്ടി. ഇതോടെ 2021 ജനുവരി 10 നുള്ളിൽ ലഭിച്ചതും 2022 ജനുവരി 10 വരെ കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉള്ളവർക്ക് ഹജിന് അപേക്ഷിക്കാം.
സംസ്ഥാനത്ത് ഇതുവരെയായി 4,545 ഓൺലൈൻ അപേക്ഷകളാണ് ഹജ് കമ്മിറ്റിക്ക്  ലഭിച്ചത്. ഇതിൽ ജനറൽ വിഭാഗത്തിൽ 4044 പേരും 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ (വിതൗട്ട് മെഹ്‌റം) വിഭാഗത്തിൽ 501 പേരുമാണ്. കഴിഞ്ഞ നവംബർ ഏഴ് മുതലാണ് ഹജ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്.കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഹജ് അപേക്ഷകൾ ഗണ്യമായി കുറഞ്ഞതിനാൽ ഹജ് അപേക്ഷ നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു.
കോവിഡ് 19 മൂലം ഹജിന്റെ സാമ്പത്തിക ചിലവേറിയതാണ് ഹജ് അപേക്ഷകൾ കുറയാൻ കാരണം. കേരളത്തിൽ നിന്നും ഹജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് 3,56,433 രൂപ ചിലവ് വരും. അസീസിയ കാറ്റഗറിയിലായിരിക്കും തീർത്ഥാടകർക്ക് താമസം ഒരുക്കുകയെന്ന് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഹജ് അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക്: 0483 2710717,2717572.

 

Latest News