Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ പോളിംഗ് ശതമാനം  പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ല

കൽപറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആദിവാസികൾ.

കൽപറ്റ- തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ പോളിംഗ് ശതമാനം വിവിധ മുന്നണി നേതാക്കൾ പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ല. 2015 ലെ 82.02 ശതമാനം പോളിംഗ് ഇത്തവണ പഴങ്കഥയാകുമെന്നായിരുന്നു പൊതുവെ കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ രാത്രി ഒമ്പതര വരെ ലഭ്യമായ കണക്കനുസരിച്ച് 79.51 ആണ് പോളിംഗ് ശതമാനം. ഇത് 80 ശതമാനം കവിയുമെന്നാണ് നിഗമനം. ജില്ലയിലാകെ 6,25,461 പേർക്കായിരുന്നു വോട്ടവകാശം.
ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ചു കൽപറ്റ നഗരസഭയിൽ 78.62 ഉം മാനന്തവാടി നഗരസഭയിൽ 80.84 ഉം ബത്തേരി നഗരസഭയിൽ 79.05 ഉം ആണ് പോളിംഗ് ശതമാനം. കൽപറ്റയിൽ 24,249 ഉം മാനന്തവാടിയിൽ 35,731 ഉം ബത്തേരിയിൽ 34,583 ഉം വോട്ടർമാരാണ് ആകെ. മാനന്തവാടി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ 80.33 ആണ് ശരാശരി പോളിംഗ് ശതമാനം.1,23,803 വോട്ടർമാരാണ് ബ്ലോക്ക് പരിധിയിൽ.പനമരം,ബത്തേരി,കൽപറ്റ ബ്ലോക്ക് പരിധികളിൽ യഥാക്രമം 76.79, 81.65, 79.75 എന്നിങ്ങനെയാണ് ശരാശരി പോളിംഗ് ശതമാനം.ഈ ബ്ലോക്ക് പരിധികളിൽ യഥാക്രമം 1,42,412ഉം 1,12,169ഉം 1,51,515ഉം സമ്മതിദായകരാണുള്ളത്. ജില്ലയിൽ പൊതുവെ രാവിലെ മുതൽ കനത്ത പോളിംഗാണ് നടന്നത്.രാവിലെ 11നു കൽപറ്റ നഗരസഭയിൽ 31.4ഉം മാനന്തവാടി നഗരസഭയിൽ 26.76ഉം ബത്തേരി നഗരസഭയിൽ 28.08ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി.മാനന്തവാടി,പനമരം,ബത്തേരി,കൽപറ്റ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ ഈ സമയം യഥാക്രമം 28.57,28.16,30.02,29.51 എന്നിങ്ങനെയായിരുന്നു  ശരാശരി പോളിംഗ് ശതമാനം.ത്രിതല പഞ്ചായത്തുകളിലെ ശരാശരി പോളിംഗ് ശതമാനം വൈകുന്നേരം വൈകുന്നരം അഞ്ചിനു 76.5ഉം അഞ്ചരയ്ക്കു 78.37ഉം ശതമാനമായിരുന്നു.
ജില്ലയിൽ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട നേരിയ സംഘർഷങ്ങൾ ഒഴിച്ചാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

Latest News