ഗൂഗിൾ അക്കൗണ്ടുകളിലെ സ്റ്റോറേജ് നയത്തിൽ മാറ്റം 

ഗൂഗിൾ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ്, ഡ്രോയിങ്‌സ്, ഫോംസ്, ജാംബോഡ് ഫയൽസ് എന്നിവയടക്കമുള്ള ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയവയുടെ സ്റ്റോറേജിൽ ഗൂഗിൾ മാറ്റം വരുത്തുന്നു. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഗൂഗിൾ ഉപയോക്താക്കൾക്ക് അയച്ചു തുടങ്ങി. 
മേൽപറഞ്ഞ ഏതെങ്കിലും സേവനങ്ങൾ അല്ലെങ്കിൽ ഉൽപന്നങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 2021 മുതൽ ഈ മാറ്റം ബാധകമായിരിക്കും. 
ജിമെയിൽ, ഡ്രൈവ് അല്ലെങ്കിൽ ഫോട്ടോസിൽ രണ്ട് വർഷമായി ആക്ടീവല്ലെങ്കിൽ അവയിലെ ഉള്ളടക്കം ഗൂഗിൾ നീക്കം ചെയ്യും.  ഗൂഗിൾ വൺ മെംബർമാർ സ്റ്റോറേജ് ക്വാട്ട പരിധിക്കുള്ളിലാണെങ്കിൽ പുതിയ നിഷ്‌ക്രിയ നയം ബാധിക്കില്ല.
നിങ്ങളുടെ സ്റ്റോറേജ് പരിധി രണ്ടു വർഷമായി കവിഞ്ഞിട്ടുണ്ടെങ്കിലും   ജിമെയിൽ,ഡ്രൈവ്, ഫോട്ടോസ് എന്നിവയിലെ  ഉള്ളടക്കം ഒഴിവാക്കും. നിങ്ങൾ നിഷ്‌ക്രിയമല്ലെങ്കിലോ സംഭരണ പരിധി കവിഞ്ഞിട്ടില്ലെങ്കിലോ  ഈ മാറ്റങ്ങൾ നിങ്ങളെ ബാധിക്കില്ല. 


പുതിയ നയം 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ആദ്യമായി നടപ്പിലാക്കുക   2023 ജൂൺ ഒന്നിനായിരിക്കും.  2021 ജൂൺ 1 ന് ശേഷവും നിഷ്‌ക്രിയമായി കാണുകയാണെങ്കിലോ സ്‌റ്റോറേജ് പരിധി കവിഞ്ഞിട്ടുണ്ടെങ്കിലോ   ഏതെങ്കിലും ഉള്ളടക്കം ഇല്ലാതാക്കുന്നതിന് മുമ്പ് ഇമെയിൽ ഓർമ്മപ്പെടുത്തലുകളും അറിയിപ്പുകളും മുൻകൂട്ടി അയക്കുമെന്നും കമ്പനി പറയുന്നു.
ഒന്നോ അതിലധികമോ സേവനങ്ങളിൽ നിഷ്‌ക്രിയമാണെങ്കിലും  സ്റ്റോറേജ് പരിധി കവിഞ്ഞാലും ഉള്ളടക്കം ഇല്ലാതാക്കിയാലും ഗൂഗിൾ അക്കൗണ്ടിൽ  സൈൻ ഇൻ ചെയ്യാൻ സാധിക്കും. 
നിഷ്‌ക്രിയത്വവും ഓവർ ക്വാട്ട സ്റ്റോറേജും സംബന്ധിച്ച പോളിസി മാറ്റം ഗൂഗിൾ സേവനങ്ങളുടെ  ഉപയോക്താക്കൾക്ക് മാത്രമാണ് ബാധകം.  ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ്, വിദ്യാഭ്യാസത്തിനായുള്ള ജി സ്യൂട്ട,് നോൺപ്രോഫിറ്റസ് എന്നിവയിൽ  ഇപ്പോൾ മാറ്റമില്ല. ഇത്തരം വരിക്കാർക്ക് സ്റ്റോറേജ് സംബന്ധിച്ച് അഡ്മിൻ ഹെൽപ് സെന്ററിൽ പരിശോധിക്കാം.  

 

Latest News