തിരുവനന്തപുരം- തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്പീക്കർ പി.ശ്രീരാകൃഷ്ണൻ.. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും സ്വപ്‌ന തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ലെന്നും അവരെ വിദേശത്ത് വെച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്വപ്നക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ശേഷം അവരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. സ്വപ്‌നയുമായി പരിചയമില്ല എന്ന് പറഞ്ഞിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് മുൻകൂർ പണം അനുവദിച്ചതിൽ തെറ്റില്ലെന്നും സ്പീക്കർ വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.