ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് കൊണ്ടുപോയില്ല; യുവതി സിന്ദൂരം കഴിച്ച് ജീവനൊടുക്കി

ലഖ്‌നൗ- ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകാത്തതിനെ തുടര്‍ന്ന് യുവതി സിന്ദൂരം കഴിച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ധന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. വികാസ് ബിന്ദിന്റെ ഭാര്യ സരസ്വതീ ദേവിയാണ് ഈയമോ മെര്‍ക്കുറിയോ ചേര്‍ത്തിരിക്കാവുന്ന സിന്ദൂരം കഴിച്ച് മരിച്ചത്.

ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന വികാസ് കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. നാല് ദിവസം മുമ്പ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ തന്നെയും കൊണ്ടുപോകണമെന്ന് 26 കാരി സരസ്വതീ ദേവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടര വയസ്സായ കുട്ടിയെ നോക്കി വീട്ടില്‍ തന്നെകഴിയാനാണ് വികാസ് നിര്‍ദേശിച്ചതെന്ന് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.
യുവതി എത്രമാത്രം സിന്ദൂരം കഴിച്ചുവെന്ന്് വ്യക്തമല്ല. ഗുരതര നിലയിലായ യുവതി ആശുപത്രിയിലാണ് മരിച്ചത്.

 

Latest News