ഭുവനേശ്വര്‍- പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടി ഓടിക്കാന്‍ കൊടുത്ത കേസില്‍ ഒഡീഷ പോലിസ് 26,000 രൂപ പിഴ വിധിച്ചു. 2019 ലെ മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിനാണ് ശിക്ഷ.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടി നല്‍കിയതിന് ഉടമക്കാണ് 25,000 രൂപ പിഴ. കുട്ടി ഹെല്‍മെറ്റ് ധരിക്കാത്തതിന് ആയിരം രൂപയും പിഴ വിധിച്ചു.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഓടിച്ചതിനാല്‍ സ്‌കൂട്ടി പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്.