ധാക്ക എയര്‍പോര്‍ട്ടില്‍ 250 കിലോ ബോംബ് കണ്ടെത്തി; 1971ലേതെന്ന് സൂചന

ധാക്ക- ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്‌റത് ഷാജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മൂന്നാം ടെര്‍മിനല്‍ പരിസരത്ത് മൂന്ന് മീറ്റര്‍ താഴ്ചയില്‍ മണ്ണിനടിയില്‍ നിന്ന് 250 കിലോ ഭാരമുള്ള കൂറ്റന്‍ ബോംബ് കണ്ടെത്തി. പൊട്ടാത്ത ഈ ബോംബ് 1971ലെ ബംഗ്ലദേശ് സ്വാതന്ത്ര യുദ്ധകാലത്തേതാണെന്ന് സംശയിക്കുന്നു. ലോഹകവചമുള്ള ബോംബിനുള്ളില്‍ പൊട്ടാത്ത സ്‌ഫോടക വസ്തുക്കളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഡെയ്‌ലി സ്റ്റാര്‍ റിപോര്‍ട്ട് ചെയ്യുന്നു. ബോംബ് കണ്ടെത്തിയ ഉടന്‍ വിവരം ബംഗ്ലദേശ് വ്യോമ സേനയുടെ ബോംബ സ്‌ക്വാഡിനെ അറിയിച്ചു. ഇവര്‍ ഉടന്‍ സ്ഥലത്തെത്ത് ഇതു നിര്‍വീര്യമാക്കിയതായി സേന അറിയിച്ചു. റസൂല്‍പൂര്‍ ഫയറിങ് റേഞ്ചിലേക്ക് സുരക്ഷിതമായി എത്തിച്ച് മുന്‍കരുതലുകളോടെ ഇവിടെ വച്ചാണ് നിര്‍വീര്യമാക്കിയതെന്നും സേന പറഞ്ഞു.

Latest News