ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി കാമുകനോടൊപ്പം ഒളിച്ചോടി

കണ്ണൂര്‍- പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ഥി കാമുകനോടൊപ്പം ഒളിച്ചോടി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന യുവതിയാണ് കാമുകനോടൊപ്പം ഒളിച്ചോടിയതായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെയാണ് യുവതി അപ്രത്യക്ഷയയാത്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News