മൺറോ തുരുത്ത് കൊല; സി.പി.എം വാദം തള്ളി പോലീസ്, വ്യക്തിവൈരാഗ്യമെന്ന് എഫ്.ഐ.ആർ

കൊല്ലം- കുണ്ടറ മൺറോത്തുരുത്തിൽ ഞായറാഴ്ച  രാത്രിയിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് എഫ്.ഐ.ആർ. 
മൺറോത്തുരുത്തിലെ അഞ്ചാം വാർഡ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ച് ഞായറാഴ്ച രാത്രി 8.30നാണ് മൺറോതുരത്ത്‌വില്ലിമംഗലം മയൂഖം(ഓലോത്തിൽ) വീട്ടിൽ ആർ മണിലാൽ(52)കൊല്ലപ്പെട്ടത്. സംഭവത്തിൽ ആർ.എസ്.എസ്പ്രവർത്തകരായ നെൻമേനി തെക്ക്തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്റ്റ്പനിക്കന്തറ സത്യൻ(51) എന്നിവരെ കിഴക്കേകല്ലട പോലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എൽ.ഡി.എഫ് ബൂത്ത് ഓഫീസിൽനിന്ന് അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ െ്രെഡവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു. നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടികുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ ഉടൻ തന്നെ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടർന്ന്പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌കൊണ്ടുപോകുംവഴി മരിച്ചു. അഞ്ചു വർഷം മുമ്പ് ഗൾഫിൽനിന്ന്‌നാട്ടിലെത്തിയ മണിലാൽ വീട്ടിൽ ഹോം സ്‌റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. പ്രതി അശോകൻ ദൽഹിപോലിസിൽ നിന്ന് അഞ്ച്മാസം മുമ്പ്‌വോളന്ററി റിട്ടയർമെന്‍റ് ‌വാങ്ങിയ ശേഷം നാട്ടിലെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്നാണ് അശോകൻ പാർട്ടി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മൺറോതുരുത്ത് നെന്മേനി തെക്ക് വാർഡിൽ ബി.ജെ.പിയുടെ ഡമ്മി സ്ഥാനാർഥിയായിരുന്നു. രേണുകയാണ് മണിലാലിന്റെ ഭാര്യ. മകൾ: നിധി.

Latest News