കശ്മീര്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു; വെടിവെപ്പില്‍ ഒരു സിവിലയന് പരിക്ക്

ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട്  തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി  പോലീസ് അറിയിച്ചു. പോലീസും സൈന്യത്തിന്റെ 55 ആര്‍.ആറും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഒരു സിവിലിയന് പരിക്കേറ്റു.
പുല്‍വാമ ജില്ലയിലെ ടിക്കന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന വളഞ്ഞ് തിരച്ചില്‍ നടത്തിയത്. തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്കുനേരെ  വെടിവച്ചതിനെ തുടര്‍ന്നാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.  
കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരും ഗ്രൂപ്പ് ബന്ധവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News