Sorry, you need to enable JavaScript to visit this website.

ന്യൂസിലാന്‍ഡ് പ്രധാനമന്തി ജസീന്ദ ആര്‍ഡേന്‍ വീണ്ടും ക്ഷമ ചോദിച്ചു

വെല്ലിംഗ്ടണ്‍- ന്യൂസിലാന്‍ഡില്‍ വെള്ളക്കാരനായ തോക്കുധാരി പള്ളികളില്‍ വെടിവെപ്പ് നടത്തി 51 മുസ്്‌ലിംകളെ കൊലപ്പെടുത്തുന്നതുവരെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയിലാണ് അന്വേഷണം കേന്ദ്രീകരിച്ചതെന്ന റിപ്പോര്‍ട്ടിനു പിന്നാലെ പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേന്‍ ക്ഷമ ചോദിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസ് അടക്കമുള്ള സുരക്ഷാ വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്നത്. തോക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ശരിയായ പരിശോധന നടന്നില്ലെന്നും റോയല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി വിമര്‍ശിച്ചു.

ആക്രമണത്തിന് തൊട്ടുമുമ്പ് വംശീയ പ്രകടന പത്രിക പുറത്തിറക്കുകയും വെടിവെപ്പ് ഫേസ്ബുക്കില്‍ തത്സമയം കാണിക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ തോക്കുധാരി ബ്രെന്റണ്‍ ടാറന്റിന് തോക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ശരിയായ പരിശോധന നടന്നിരുന്നില്ല.

രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും 2019 മാര്‍ച്ച് 15 ന് െ്രെകസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ആക്രമണം നടക്കാന്‍ കാരണം സര്‍ക്കാര്‍ ഏജന്‍സികളുടെ വീഴ്ചയാണെന്ന്  റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഇവ രണ്ടും പരാജയങ്ങളാണെന്നും അതിന് താന്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ്  റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പറഞ്ഞത്. പ്രതി ടാറന്റിന് ഓഗസ്റ്റില്‍ പരോളില്ലാത്ത ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

 

Latest News