ഇറാഖ് യുദ്ധവീരന്‍ യു.എസ് പ്രതിരോധ സെക്രട്ടറിയാകും

വാഷിംഗ്ടണ്‍- ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുത്തതായി യു.എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  2003 ല്‍ യു.എസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.
ഇക്കാര്യത്തില്‍ താന്‍ തീരുമാനമെടുത്തതായി ബൈഡന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഓസ്റ്റിന്‍ പദവി ഏറ്റെടുക്കുന്നതിന് സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമാണ്.
നാല് ദശാബ്ദം സൈന്യത്തില്‍ ചെലവഴിച്ച വ്യക്തിയാണ് ലോയ്ഡ് ഓസ്റ്റിന്‍. 2003 ല്‍ ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തില്‍നിന്ന് ബഗ്ദാദിലേക്ക് മാര്‍ച്ച് നടത്തിയ മൂന്നാം കാലാള്‍പട വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡിവിഷന്‍ കമാന്‍ഡറായിരുന്നു അദ്ദേഹം.

 

Latest News